പോസ്റ്റുകള്‍

Diary Entry 2

പണ്ടത്തെ ഞാൻ എപ്പോഴും എഴുതുന്നത് മാത്രം ചിന്തിച്ചു നടക്കുന്ന ഒരാളായിരുന്നു. പിന്നീട് എങ്ങനെയോ ഞാൻ എഴുതാതെയായി. പെട്ടെന്ന് സംഭവിച്ചതല്ല അത്. ഒരു പരിണാമം പോലെ സാവധാനത്തിലായിരുന്നു. എൻ്റെ മകളുടെ ജനന ശേഷം എന്ന് വേണമെങ്കിൽ കൃത്യമായി പറയാം. അവളായി പിന്നീട് എൻ്റെ ലോകം. ഇപ്പോഴും അവൾ തന്നെയാണ് എൻ്റെ ലോകം. പക്ഷെ എന്റേത്  മാത്രമായി ഈ ലോകത്ത്‌ എന്തെങ്കിലും അവശേഷിപ്പിക്കണ്ടേ എൻ്റെ  മകൾ മാത്രമല്ലാതെ.  കാരണം ഖലീൽ ജിബ്രാൻ പറഞ്ഞത് പോലെ "   your children are not your children. They are the sons and daughters of life's longing for itself, They come through you but not from you and though they are with you yet they belong not to you, you may give them love but not your thoughts for they have their own thoughts" അപ്പോൾ അങ്ങനെയാണെങ്കിൽ എൻ്റെ  ചിന്തകൾ വെക്കാനുള്ള ഒരിടം ഈ ബ്ലോഗ് ആവട്ടെ.  ഇപ്പോൾ സമയം രാവിലെ 6 മണി . സമ്മർ ആയതു കൊണ്ട് പുലർച്ചെ 4.30 ന് തന്നെ നേരം നന്നായി വെളുക്കും. രാത്രി 9.30 ആകും സൂര്യൻ അസ്തമിക്കാൻ. എനിക്ക് വളരെ ഇഷ്ടമാണ് ഈ സമയം.  നിശബ്ദതയും പ്രഭാത സൂര്യനും നമ്മ...

A sane woman

 എല്ലാ ഗ്രാമങ്ങളിലും  മറ്റുള്ളവരുടെ അതായതു ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടുകൾ അനുസരിച്ചു ഭ്രാന്തൻ എന്ന് വിളിക്കുന്ന ഒരാൾ ഉണ്ടാകും . എല്ലാവരും അയാളെ ദയനീയ ഭാവത്തോടെ നോക്കും. ചിലരെങ്കിലും അവരെ കാണുമ്പോൾ ചിരിക്കും മാറി നിന്ന് പരിഹസിക്കും.  എൻ്റെ  സ്ഥലത്തും ഉണ്ടായിരുന്നു അങ്ങനെ ഒരാൾ. അത് ഒരു സ്ത്രീ ആയിരുന്നു. ഞാൻ അവരെ ആദ്യമായി കാണുന്നത് എന്റെ അയൽക്കാരനായ സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ്. അന്ന് ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു. അവൻ ആറാം ക്ലാസ്സിലും. അവനെ പഠിപ്പിക്കാനാണ് അവർ വന്നത്. കുറച്ചു കുസൃതി ആയ അവൻ വാശി പിടിച്ചു ഞാനും കൂടെ ഇരിക്കണം എന്നാലേ അവൻ പഠിക്കു എന്ന്. അങ്ങനെ ഞാനും കൂടെ ഇരുന്നു. അന്ന് ഞാൻ കണ്ടത് വളരെ സൗമ്യമായി ക്ഷമയോടെ  അവനെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയെയാണ് . ഒരു മാസം തുടർന്നു അവരുടെ ക്ലാസ്സ്. മിക്ക ദിവസവും ഞാനും അവിടെ ഉണ്ടാവും. അത് കഴിഞ്ഞു കുറേ നാൾ ഞാൻ അവരെ കണ്ടില്ല. ഞാനും അവരെ മറന്നു.  അങ്ങനെ ഒരു നാൾ എൻ്റെ  സുഹൃത്ത് അവിടെ നിന്ന് വീട് മാറി പോയി . ഞാൻ കോളേജിൽ ചേർന്നു . ഒരു ദിവസം ടൗണിൽ പോകാൻ ബസ് കാത്തു നിൽക്കുമ്പോൾ ഞാൻ അവരെ വീണ്ടും കണ്ടു. ക...

Diary Entry 1

മൂന്ന് മാസത്തെ അവധിക്കു ശേഷം ഞങ്ങൾ ഒറിഗണിൽ തിരിച്ചെത്തി . എന്ത് പെട്ടെന്നാണ് സമയം കടന്നു പോയത്. അല്ലേലും നാട്ടിൽ സമയം വേഗം പോകും. തിരിച്ചു പോകേണ്ട ഒരു തീയതി ഉണ്ടെങ്കിൽ പ്രത്യേകിച്ച് പറയണ്ട. ഞാൻ ഇത് എഴുതുമ്പോൾ ഇവിടെ സമയം രാവിലെ ഏഴു മണി. ഇന്നലെ വൈകുന്നേരം നേരത്തെ  കിടന്നുറങ്ങി പോയി. മൂന്നര ആയപ്പോൾ തന്നെ ഞാൻ എഴുന്നേറ്റു . ഓരോന്ന് ആലോചിച്ചു കിടന്നു മതിയായി ഹാളിൽ വന്നു. കുറച്ചു ദിവസം ജെറ്റ് ലാഗ് ആയിരിക്കും. പിന്നെ നാട്ടിൽ നിന്ന് തിരിച്ചു വന്നതിന്റെ  ഹാങോവർ .അവിടെ നടന്ന സംഭവങ്ങളും , ചെയ്ത കാര്യങ്ങളും, കണ്ട ആളുകളും മനസിലൂടെ കടന്നു പോകും. മുഴുവൻ സമയവും വീടിനുള്ളിൽ തന്നെ ആയിരുന്നു . കാരണം ലോക്കഡൗൺ തന്നെ. ഞാൻ എൻ്റെ  വീട്ടിൽ എത്തിയാൽ ചെയുന്നത് എൻ്റെ  പഴയ സാധനങ്ങളൊക്കെ  എടുത്തു നോക്കുക എന്നതാണ്. ഞങ്ങളുടെ ചില്ലലമാരയിൽ അടുക്കി വെച്ചിരിക്കുന്ന പഴയ പുസ്തകങ്ങൾ എല്ലാം എടുത്തു നോക്കും. ഒരുപാടു പുസ്തകങ്ങളുണ്ട് എൻ്റെ  വീട്ടിൽ. ഒരു വീട്ടിലെ  എല്ലാവർക്കും വായനാശീലം ഉണ്ടാവുമ്പോൾ അനിവാര്യമാണല്ലോ ആ വീട്ടിൽ പുസ്തകങ്ങൾ നിറയുക എന്നുള്ളത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്...